വ്യായാമത്തിനിടെ വ്യവസായിക്ക് ഹൃദയാഘാതം; രക്ഷകനായി സ്മാർട്ട് വാച്ച് |Smartwatch saves UK CEO’s life during heart-attack

പ്രഭാതസവാരിക്കിടെ യു എസ് വ്യവസായിക്ക് ഹൃദയാഘാതം. ഹോക്കി വെയ്ൽസ് എന്ന കമ്പനിയുടെ സി ഇ ഓ ആയ പോൾ വാഫാം ആണ് ഹൃദയാഘാതത്തെ സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ അതിജീവിച്ചത്. (Smartwatch saves UK CEO’s life during heart-attack)

താമസസ്ഥലമായ സ്വാൻസിയിലെ മോറിസ്‌റ്റണിൽ പ്രഭാതസവാരിക്കിറങ്ങിയ പോളിന് വ്യായാമത്തിനിടയിൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. കൈയിലുണ്ടായിരുന്ന സ്മാർട്ട് വാച്ചിലൂടെ ഭാര്യയെ വിളിച്ചറിയിച്ചതാണ് രക്ഷയായത്.

സാധാരണഗതിയിൽ വ്യായാമത്തിനിറങ്ങുമ്പോൾ ഫോൺ കൊണ്ടുപോകാറില്ല. നെഞ്ചുവേദന കടുത്തതോടെ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഭാര്യ എത്തി പോളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് തനിക്ക് ഹൃദയാഘാതമാണ് ഉണ്ടായതെന്ന് പോൾ അറിയുന്നത്.(Smartwatch saves UK CEO’s life during heart-attack)


സ്മാർട്ട് വാച്ച് ഉണ്ടായതുകൊണ്ടുമാത്രമാണ് ഭാര്യയെ തക്കസമയത്ത് വിവരമറിയിക്കാൻ സാധിച്ചതെന്നു പോൾ പറയുന്നു.

No comment

Leave a Reply

Your email address will not be published. Required fields are marked *