ഓവര്‍ ഹൈപ്പില്‍ വിജയുടെ ‘ലിയോ’റിലീസിന് മുമ്പ് തിരുപ്പതിയില്‍ എത്തി ലോകേഷ് കനകരാജ്
ഓവര്‍ ഹൈപ്പ് ലഭിച്ച് ‘ലിയോ’ റിലീസിന് എത്തുന്നതിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തി സംവിധായകന്‍ ലോകേഷ് കനകരാജ്. ലിയോ വിജയം കൈവരിക്കണം എന്ന ആവശ്യവുമായാണ് സംവിധായകന്‍ ക്ഷേത്രത്തില്‍ എത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
ലോകേഷ് തിരുപ്പതിയില്‍ എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട് . ലിയോയുടെ സഹതിരക്കഥാകൃത്തായ രത്‌ന കുമാറും ലോകേഷിനൊപ്പം ഉണ്ടായിരുന്നു. ലോകേഷ് കനകരാജിന് കുറവിമര്‍ശനങ്ങള്‍ കേട്ട സിനിമയായിരുന്നു മാസ്റ്റര്‍
അതിന് ശേഷം വിജയ്‌യുമായി ഒന്നിക്കുന്നതിനാല്‍ ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രീ റിലീസ് ബിസിനസില്‍ ഇതിനോടകം മികച്ച നേട്ടം ലിയോ കൈവരിച്ച് കഴിഞ്ഞു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
(lokesh-kanagaraj-visit-tirupati-temple-ahead-of-leo-release)
Leo' director Lokesh Kanagarajlokesh-kanagaraj-visit-tirupati-temple-ahead-of-leo-releaseഓവര്‍ ഹൈപ്പില്‍ വിജയുടെ 'ലിയോ
No comment