ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ
ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ. ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലിൽ വെച്ച് ഹൂതികൾ പിടിച്ചെടുത്തത്. ( Houthis seize India bound cargo ship in Red Sea says Israel )
കപ്പലിൽ ബൾഗേറിയ, ഫിലിപ്പൈൻസ്, മെക്സിക്കോ, ഉക്രൈൻ അടക്കമൂള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ജീവനക്കാരാണ് ഉള്ളത്. ഇസ്രയേൽ പ്രധാനമന്ത്രി ബൻചമിൻ നെതന്യാഹുവിന്റെ ഒഫിസാണ് ചരക്ക് കപ്പൽ പിടിച്ചെടുത്തത് അറിയിച്ചത്.
ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ നിയന്ത്രണത്തിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഒടുവിലായി ലഭിക്കുന്ന വിവരം പ്രകാരം തുർക്കിയിലെ കോർഫെസിനോടടുത്തായിരുന്നു കപ്പൽ.
No comment