അഖിൽ പി ധർമ്മജന്റെ നോവൽ റാം c/o ആനന്ദി സിനിമയാകുന്നു | Ram c/o Anandhi Book by AKHIL P DHARMAJAN

Buy RAM C/O Anandhi by DHARMAJAN AKHIL

റാം c/o ആനന്ദി സിനിമയാകുന്നു നവാഗത അനുഷ പിള്ളയാണ് സംവിധായിക. സംവിധായകൻ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനുഷ, വികെ പ്രകാശിന്റെകൂടെയും സംവിധാന സഹായിയായിരുന്നു. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാറാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് സിനിമായാക്കുന്നത്

കൊച്ചി ഗ്രാന്റ്ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകനും വെൽത്ത് ഐ സിനിമാസ് ജൂറിചെയർമാൻ കൂടിയായ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയിൽ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്

ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്

1 Comment

  1. Great article! I really appreciate the clear and detailed insights you’ve provided on this topic. It’s always refreshing to read content that breaks things down so well, making it easy for readers to grasp even complex ideas. I also found the practical tips you’ve shared to be very helpful. Looking forward to more informative posts like this! Keep up the good work!

Leave a Reply

Your email address will not be published. Required fields are marked *