ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും

69th-film-awards-presentations-today

69th National Film Awards: President Droupadi Murmu to confer awards today

ദേശീയ ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം നൽകുന്നത് . ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ ആണ് മികച്ച നടനുള്ള അവാർഡ് നേടിയത് . ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ

(69th-film-awards-presentations-today)

മലയാളികൾ നെഞ്ചോട് ചേർത്ത ഹോം’ ആണ് മികച്ച മലയാള ചിത്രം. തോമസ് ആണ് സംവിധാനം ചെയ്തത് ആണ്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം മലയാളികൂടിയായ ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ലഭിച്ച പ്രത്യേക പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രൻസും എറ്റുവാങ്ങും.

69th-film-awards-presentations-today

നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതിൽ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് മൂന്നാം വളവാണ്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് മൂന്നാം വളവ് നിർമ്മിച്ചത്. ജൂറിയുടെ മുക്തകണ്ഠമായ പ്രശംസ നേടിയാണ് മൂന്നാം വളവ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ്.

#69thNationalFilmAwards #filimaward2023

No comment

Leave a Reply

Your email address will not be published. Required fields are marked *